Latest NewsNewsIndia

മുസ്ലിങ്ങള്‍ക്കെതിരായി മോഹന്‍ ഭഗവത് നടത്തിയ നിഷ്ഠൂര പരാമര്‍ശം ഭരണഘടനയോടുള്ള വെല്ലുവിളി: സിപിഎം

ഡൽഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയ നിഷ്ഠൂര പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയോടും എല്ലാ പൗരന്മാരുടെയും തുല്യാവകാശങ്ങളോടും നിയമവാഴ്ചയോടും ഉള്ള തുറന്ന വെല്ലുവിളിയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. രാജ്യത്ത് സുരക്ഷിതരായി കഴിയണമെങ്കില്‍ മുസ്ലിങ്ങള്‍ അവരുടെ മേല്‍ക്കോയ്മ മനോഭാവം ഉപേക്ഷിക്കണമെന്ന് മോഹന്‍ ഭഗവത് ഭീഷണിപ്പെടുത്തുകയാണ് പിബി ആരോപിച്ചു.

ഹിന്ദുക്കള്‍ യുദ്ധത്തിലാണെന്ന് പറയുന്ന അദ്ദേഹം ചരിത്രപരമായ തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ ഹിന്ദു സമൂഹത്തിന്റെ ആക്രമണങ്ങളെ ന്യായീകരിക്കുകയാണെന്നും ആര്‍എസ്എസ് തലവന്‍, മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഒരു വിഭാഗം പൗരന്മാര്‍ക്കെതിരായി ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണെന്നും സിപിഎം ആരോപിച്ചു.

നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണ പിടിയിൽ: ഒളിവിൽ കഴിഞ്ഞത് സ്വാമിവേഷത്തിൽ, കുടുക്കിയത് ഫോണ്‍വിളി

ഹിന്ദു സമൂഹം അല്ല, ആര്‍എസ്എസ് ആശയങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും ഭഗവതിനെപ്പോലുള്ള നേതാക്കളുടെ പിന്‍ബലത്താലും ഹിന്ദുത്വ സംഘങ്ങളാണ് ഭരണഘടനയ്ക്കും ന്യൂനപക്ഷങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ക്കും നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി അവരില്‍ അരക്ഷിതബോധം സൃഷ്ടിക്കുന്നതെന്നും പൊളിറ്റ്ബ്യൂറോ വ്യക്തമാക്കി.

കീഴ്പ്പെട്ടവരെന്ന് അംഗീകരിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയൂ എന്ന് ആര്‍എസ്എസ് ആദ്യകാല നേതാക്കളായ ഹെഗ്ഡെവാറും ഗോള്‍വര്‍ക്കറും നടത്തിയ വര്‍ഗീയ വിദ്വേഷ രചനകളുടെ പുതുക്കല്‍ മാത്രമാണ് ഭഗവതിന്റെ പ്രസ്താവനയെന്നും ഇത്തരം പ്രസ്താവനകള്‍ അങ്ങേയറ്റം അപലപനീയമാണെന്നും സിപിഎം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button