സമൂഹത്തോട് കടമ സാധാരണക്കാർക്ക് മാത്രമല്ലെന്നും ഭരിക്കുന്നവർക്കും അതുണ്ടാകണമെന്നും മേജർ രവി. മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാല്‍ തന്റെ പെന്‍ഷന്‍ സംഭാവന ചെയ്യാമെന്ന് മേജര്‍ രവി. ഫേസ്ബുക്ക് ലൈവില്‍ വന്നാണ് മേജർ രവി ഇക്കാര്യം പറഞ്ഞത്. സമൂഹത്തോട് ഉത്തരവാദിത്വം സാധാരണക്കാർക്ക് മാത്രം അല്ലെന്നും ഓർഡറിടുന്ന അധികാരികൾക്കും ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം പറയുന്നു.
ഈ മഹമാരി സമയത്ത് എല്ലാ മാസവും നിങ്ങളുടെ ശമ്പളം, മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ സിഎം ഫണ്ടിലേക്ക് ഇടാന്‍ തയ്യാറാണെങ്കില്‍ തന്റെ പെന്‍ഷനും ഫണ്ടിലേക്ക് തരുമെന്നും, അത് നിങ്ങള്‍ ഒരുമാസം കൊടുത്താല്‍ അങ്ങനെ, അല്ല ഈ പ്രതിസന്ധി മാറും വരെ കൊടുക്കുകയാണെങ്കില്‍ താനും പെന്‍ഷന്‍ ഫണ്ടിലേക്ക് ഇടാന്‍ തയ്യാറാണെന്നാണ് മേജര്‍ രവി പറഞ്ഞത്. ചലഞ്ച് എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കോവിഡ് വ്യാപനം : ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിട്ടൊഴിയുന്നു
മേജർ രവിയുടെ വാക്കുകൾ.
നിങ്ങള്‍ ഓരോരുത്തരും എന്നോടൊപ്പം ഈ ചലഞ്ചില്‍ നില്‍ക്കണം. ഈ സമയത്ത് നമുക്ക് പുറത്ത് ഇറങ്ങാനാവില്ല. പുതിയ നിര്‍ദ്ദേശങ്ങള്‍ വന്നു. എന്നാല്‍ നിങ്ങളാരെങ്കിലും ഈ സമയത്ത് ചെറുകിട ജോലികള്‍ ചെയ്യുന്നവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ചെറിയ ചായക്കടക്കാരന്‍, ഓട്ടോക്കാരന്‍, ചെറിയ കടകള്‍ അവരുടെ എല്ലാം അന്നം മുട്ടി. എങ്കിലും നമ്മള്‍ പൊലീസും സര്‍ക്കാരും പറയുന്ന കാര്യങ്ങള്‍ അനുസരിക്കുന്നു. പക്ഷെ ഈ സമയത്ത് നമുക്ക് ഓഡര്‍ തന്ന ഭരണാധികാരികള്‍ അവര്‍ക്കും ഇതില്‍ പങ്കില്ലേ? പല ഉദ്യോഗസ്ഥരും പറയുമായിരിക്കും ഞങ്ങളുടെ ശമ്പളം വെട്ടികുറച്ചു എന്ന്.
പക്ഷെ എന്റെ ചോദ്യം പിണറയി വിജയന്‍ ഉള്‍പ്പടെയുള്ള മന്ത്രിമാരോടാണ്. ഈ മഹമാരി സമയത്ത് എല്ലാ മാസവും നിങ്ങളുടെ ശമ്പളം, മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ സിഎം ഫണ്ടിലേക്ക് ഇടാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ എന്റെ പെന്‍ഷന്‍ ഞാന്‍ ഫണ്ടിലേക്ക് തരും. അത് നിങ്ങള്‍ ഒരുമാസം കൊടുത്താല്‍ അങ്ങനെ, അല്ല ഈ പ്രതിസന്ധി മാറും വരെ കൊടുക്കുകയാണെങ്കില്‍ ഞാനും എന്റെ പെന്‍ഷന്‍ ഫണ്ടിലേക്ക് ഇടാന്‍ തയ്യാറാണ്.’
Post Your Comments