വാഷിംഗ്ടണ്‍: ജറുസലേമിനെ അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നീക്കം അപകടകരമായ പ്രത്യാഘാതമായിരിക്കും സൃഷ്ടിക്കുകയെന്ന് വാദവുമായി അറബ് ലീഗ് നേതാക്കള്‍. ഇസ്രയേലിന്റെ തലസ്ഥാനമായ ജറുസലേമിനെ അംഗീകരിക്കുന്നതിന്റെ ഭാഗമായി യുഎസ് നയതന്ത്രകാര്യാലയം ടെല്‍ അവീവില്‍ നിന്ന് മാറ്റാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ആ നീക്കം ലോകം മുഴുവനുമുള്ള മുസ്ലിംകളെ പ്രകോപിപ്പിക്കുമെന്നാണ് സൗദി രാജാവ് സല്മാന് വ്യക്തമാക്കിയത്.
യുഎസ് നയതന്ത്രകാര്യാലയം ടെല്‍ അവീവില്‍ നിന്ന് ആറുമാസത്തേക്ക് ജറുസലേമിലേക്ക് മാറ്റുന്നതിനുള്ള അനുമതിയാണ് ട്രംപ് പ്രഖ്യാപിക്കേണ്ടത്. 1995 ഇതിനുള്ള നിയമം യുഎസ് കോണ്‍ഗ്രസ് പാസാക്കിയതുമാണ്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന നടപടിയാണിത്. ജറുസലേമിനെ അംഗീകരിക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് ട്രംപ് ബുധനാഴ്ച പ്രഖ്യാപനം നടത്തും.
ജറുസലേമിനെ തലസ്ഥാനമായി യുഎസ് അംഗീകരിച്ചാല്‍ മേഖലയില്‍ സമാധാനം സ്ഥാപിക്കാമെന്ന പ്രതീക്ഷ ഇല്ലാതാക്കുമെന്ന് അറബ് ലീഗ് തലവന്‍ അഹ്മദ് അബ്ദുള്‍ ഘെയിറ്റ് മുന്നറിയിപ്പ് നല്കി. യുഎസിന്റെ നീക്കം സമാധാന നീക്കങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നു ജോര്‍ദാനിലെ അബ്ദുള്ള രാജാവ് പറഞ്ഞു.
Post Your Comments