Latest NewsNewsLife Style

യുവാക്കളില്‍ കാണപ്പെടുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ക്യാന്‍സര്‍ കേസുകളുടെ എണ്ണം വളരെ കൂടുതലായാണ്‌ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്‌. ക്യാന്‍സര്‍ ഇരകളില്‍ കൂടുതലും യുവാക്കളെന്നതും വരാനിരിക്കുന്ന ദുരന്തത്തിന്റെ ലക്ഷണമായാണ്‌ വിലയിരുത്തപ്പെടുന്നത്‌. ജീവിത ശൈലിയാണ്‌ ഈ മാരക രോഗത്തിന്റെ പ്രധാന കാരണം. ഇതിനോടകം 200 ല്‍ അതികം ക്യാന്‍സറുകള്‍ വൈദ്യശാസ്‌ത്രം കണ്ടെത്തിക്കഴിഞ്ഞു.

പലപ്പോഴും വൈകി കണ്ടെത്തുന്നതാണ്‌ രോഗത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണം. എന്നാല്‍ അല്‍പ്പം ഒന്നു ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക്‌ ക്യാന്‍സറിന്റെ സാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കും. ഇങ്ങനെ തിരിച്ചറിഞ്ഞാല്‍ ക്യാന്‍സറിന്റെ തീവ്രത കുറയ്‌ക്കാനും ഫലപ്രതമായി നിയന്ത്രിക്കുവാനുംകഴിയും.

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതിരിക്കുക.

1, വേദന സംഹാരികള്‍ കഴിച്ചിട്ടും മാറാത്ത വേദന ക്യാന്‍സറിന്റെ ലക്ഷണമാണ്‌.
2, ശരീരത്തില്‍ അനാവശ്യമായി വരുന്ന മുഴകള്‍
നിസാരമായി കാണരുത്‌. ഇവയും ക്യാന്‍സറിന്റെ ലക്ഷണമാകാം.
3, ക്ഷീണവും തളര്‍ച്ചയും പതിവായി വരുന്നുണ്ടോ..? എങ്കില്‍ ഒന്ന്‌ ശ്രദ്ധിക്കു.
4, ശരീര ഭാരം അസാധാരണമായി കുറയുന്നുണ്ടെങ്കില്‍ എത്രയും വേഗം വൈദ്യ സഹായം തേടുക.
5, ശരീരത്തില്‍ ഉണ്ടായിരുന്ന മറുകുകളുടെ നിറവും വലിപ്പവും വ്യത്യാസപെട്ടാല്‍ ഒട്ടും വൈകാതെ ഡോക്‌റെ കാണുക. ഒപ്പം പുതിയ മറുകുകള്‍ വരുന്നതും ശ്രദ്ധിക്കണം.
6, രാത്രിയില്‍ അസാധരണമായി വിയര്‍ക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം ഡോക്‌ടറെ കാണുക.
7, കഫത്തില്‍ രക്‌തം കണ്ടാല്‍ ഡോക്‌ടറുടെ സഹായം തേടുക. ഇതും വരാനിരിക്കുന്ന ക്യാന്‍സറിന്റെ ലക്ഷണമാകാം.
8, ശബ്‌ദത്തില്‍ പെട്ടന്നുണ്ടാകുന്ന മാറ്റം അവഗണിക്കാതിരിക്കുക.
9, അകാരണമായ ശ്വാസതടസം പതിവായി അനുഭവപ്പെട്ടാല്‍ വൈദ്യ സഹായം തേടുക.
10, വിട്ടുമാറാത്ത പനി ക്യാന്‍സറിന്റെ ആദ്യകാല ലക്ഷണമാണ്‌.
11, തൊലിയിലുണ്ടാകുന്ന നിറം മാറ്റം, ചൊറിച്ചില്‍, അനാവശ്യരോമ വളര്‍ച്ച എന്നിവ ശ്രദ്ധിക്കുക. എത്രയും വേഗം ഡോകടറുടെ സഹായം തേടുക.

ഈ ലക്ഷണങ്ങള്‍ ഒരിക്കലും നിസാരമായി കാണരുത്‌. ഒപ്പം ഇവ നിങ്ങളുടെ ശ്രദ്ധയില്‍ പ്പെട്ടാല്‍ എത്രയും വേഗം വൈദ്യ സഹായം തേടുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button