കൊച്ചി: ചെങ്കൊടിയെ അപമാനിക്കുകയും, അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ പഞ്ഞിക്കിട്ടു. അക്രമത്തില്‍ പരിക്കേറ്റ ഇയാളെ പെരുമ്പാവൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്ത്തകന് പെരുമ്പാവൂര്‍ അശമന്നൂര്‍ നൂലേലി ചിറ്റേത്ത് വീട്ടില്‍ സികെ മൈതീനെ(34)യാണ് സിപിഎം പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തത്.
ഓടക്കാലി കമ്പനിപ്പടിയിലെ ബസ് സ്റ്റോപ്പില്‍ വച്ചാണ് മൈതീന്‍ സിപിഎം പതാക കൊണ്ട് പരസ്യമായി പിന്‍ഭാഗം തുടച്ചത്. അതിനു ശേഷം ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ആളുകള്‍ നോക്കിനില്‍ക്കെ ചെങ്കൊടി കൊണ്ട് പിന്‍ഭാഗം തുടച്ചാണ് മൈതീന്‍ പാർട്ടി കൊടിയെ അപമാനിച്ചത്. ദൃശ്യങ്ങള്‍ ശ്രദ്ധയിപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ മൈതീനെതിരെ കുറുപ്പംപ്പടി പോലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പോലീസ് മൈതീനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും, പിന്നീട് വിട്ടയക്കുകയും ചെയ്തു. അതിനു ശേഷമായിരുന്നു ഇയാളെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന മൈതീനും സ്ഥലത്തെത്തിയ ചില സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടായി. പാര്‍ട്ടി പതാകയെ അപമാനിച്ചതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഘര്‍ഷത്തില്‍ ഹോട്ടലിലെ ഫര്‍ണ്ണീച്ചറുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കെതിരെയും കേസെടുത്തതായി കുറുപ്പംപ്പടി പോലീസ് അറിയിച്ചു.
Post Your Comments