തിരുവനന്തപുരം: ദേശീയ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന മെഗാ നാഷണല്‍ അദാലത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ കോടതികളില്‍ ഡിസംബര്‍ ഒന്‍പതിന് മെഗാ അദാലത്ത് സംഘടിപ്പിക്കും. ക്രിമിനല്‍ കോമ്പൗണ്ടബിള്‍, സിവില്‍, ബാങ്ക് റിക്കവറി, റവന്യൂ, ഇലക്ട്രിസിറ്റി, കുടുംബ തര്‍ക്ക വ്യവഹാരങ്ങള്‍, വാഹന ഇന്‍ഷുറന്‍സ് തുടങ്ങിയവ സംബന്ധിച്ച ഒന്‍പതിനായിരത്തി അഞ്ഞൂറിലധികം കേസുകള്‍ അദാലത്തിനായി പ്രത്യേകമായി സജ്ജമാക്കിയിട്ടുള്ള നാല്‍പതിലധികം ബൂത്തുകളിലായി പരിഗണിക്കും. ജില്ലയിലെ വിവിധ കോടതികളില്‍ പെന്‍ഡിങ്ങിലുള്ള 5478 കേസുകളും പുതിയതായി നിയമന സേവന അതോറിറ്റിയില്‍ ഫയല്‍ ചെയ്യപ്പെട്ട 3718 കേസുകളുമാണ് അദാലത്തില്‍ പരിഗണിക്കുക. കേസുകളില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ജില്ലാ നിയമ സേവന അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളില്‍ നിന്നും നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചവര്‍ ജില്ലാ/താലൂക്ക് കേന്ദ്രങ്ങളിലെ കോടതികളിലെ ബന്ധപ്പെട്ട ബൂത്തുകളില്‍ ഡിസംബര്‍ ഒന്‍പതിന് രാവിലെ 10 മണിക്ക് ഹാജരാകണമെന്നും അദാലത്തില്‍ പരമാവധി കേസുകള്‍ തീര്‍പ്പാക്കുന്നതിന് സഹകരിക്കണമെന്നും ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സിജു ഷേയ്ക്ക് അറിയിച്ചു.
Post Your Comments