ഹോളിവുഡ് സുന്ദരി ആഞ്ചലീന ജോളിയെ പോലെയാകാന്‍ ഇറാനിയന്‍ പെണ്‍കുട്ടി അന്‍പതോളം പ്ലാസ്റ്റിക്ക് സര്‍ജറികള്‍ നടത്തിയെന്ന വാര്‍ത്ത ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സര്‍ജറികള്‍ ചെയ്തുവെങ്കിലും അവസാനം വികൃത രൂപമായി എന്നാണ് പ്രചരണങ്ങള്‍ നടന്നത്. വാര്‍ത്തയ്ക്കൊപ്പം ചിത്രങ്ങളും പ്രചരിച്ചതോടെ സത്യാവസ്ഥ വെളിപ്പെടുത്തി ആരോപണവിധേയയായ സഹര്‍ തബാര്‍ എന്ന പെണ്‍കുട്ടി രംഗത്തെത്തി.
ഒരു സര്‍ജറിമാത്രമാണു തന്റെ മുഖത്ത് നടത്തിയത്. അന്‍പതു സര്‍ജറികള്‍ ചെയ്തുവെന്ന പ്രചാരണം തെറ്റാണെന്നും ഇങ്ങനെയുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണോ ജീവിക്കുന്നതെന്നും പെണ്‍കുട്ടി ചോദിച്ചു. തന്നെയും കുടുംബത്തെയും അവഹേളിക്കാനാണ് ഇങ്ങനെയുള്ള പ്രചാരണം നടന്നത്.
ഒന്നും മനസിലാക്കാത്ത ചിലര്‍ അസൂയ മൂത്ത് മറ്റുള്ളവരെ വിധിക്കുകയാണെന്നും സഹര്‍ വ്യക്തമാക്കി. സത്യാവസ്ഥ അറിയാതെ അപവാദങ്ങള്‍ പറഞ്ഞു പരത്തിയവര്‍ പിന്നീട് ഖേദിക്കും. ദയവായി എന്റെ ഇഷ്ടങ്ങള്‍ ബഹുമാനിക്കണമെന്നും സഹര്‍ പറഞ്ഞു. നിങ്ങള്‍ തിരിച്ചറിയും, സഹര്‍ തബാര്‍ എന്ന പേരു നിങ്ങള്‍ വിചരിക്കുന്നതിനേക്കാള്‍ ഉപരി നല്ലരീതിയില്‍ ലോകം മുഴുവന്‍ അറിയപ്പെടും.
Post Your Comments