ഇസ്ലാമാബാദ് : കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ കാമുകിയ്ക്ക് വധശിക്ഷ. പാക് കോടതിയാണ് വധശിക്ഷ വിധിച്ചത്. മുള്‍ട്ടാനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് വാദം കേട്ട് ശിക്ഷ വിധിച്ചിരിക്കുന്നത്.
സദഖത് അലി എന്ന 23 കാരനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. യുവാവിനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയാണ് പ്രതിയായ സമീറ കൃത്യം നടത്തിയത്. സമീറ കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. സമീറയെ ഉപേക്ഷിച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ സദഖത് അലി തീരുമാനിച്ചതായിരുന്നു സമീറയെ പ്രകോപിപ്പിച്ചത്.
Post Your Comments