മനാമ: സഞ്ചാരികൾക്കു സന്തോഷ വാർത്തയുമായി ബഹ്റൈനിലെ ദേശീയ എയർലെെൻസ് ‘ഗള്‍ഫ് എയര്‍’. ഇനി മുതൽ ബഹ്റൈന്‍ ടൂറിസ്റ്റ് വിസ സേവനവും ഗള്‍ഫ് എയര്‍ മുഖേന ലഭിക്കും. ഇതിനു വേണ്ടി എയർലെെൻസ് പുതിയ സേവന പദ്ധതി നടപ്പാക്കും. ഈ സേനവത്തിന്റെ വിവരങ്ങൾ www.visa.gulfair.com എന്ന വെബ്സൈറ്റിലൂടെ ലഭിക്കും. ‘ഗള്‍ഫ് എയര്‍’ യാത്രക്കാര്‍ക്ക് മാത്രമാണ് ഈ സേവനമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.
‘ഗള്‍ഫ് എയര്‍’ യാത്രക്കാര്‍ക്ക് www.visa.gulfair.com എന്ന വെബ്സൈറ്റ് വഴി വിസക്ക് അപേക്ഷിക്കാം. വെബ്സൈറ്റിലൂടെ അപേക്ഷിക്കുന്ന യാത്രക്കാർക്ക് റിട്ടേൺ ടിക്കറ്റ് ആവശ്യമാണ്. അല്ലാത്തപക്ഷം ഈ സേവനം ‘ഗള്‍ഫ് എയര്‍’ സെയില്‍സ് ഒാഫിസുകളിൽ നിന്നും ലഭിക്കും. ഈ സേവനം പ്രയോജനപ്പെടുത്താനായി യാത്ര നടത്തുന്നതിനു 30 ദിവസം മുമ്പ് തന്നെ അപേക്ഷ സമർപ്പിക്കണം.
Post Your Comments