ചെന്നൈ: പരസ്ത്രീ ബന്ധം ആരോപിച്ച് ഭര്‍ത്താവിനോട് ഭാര്യ ചെയ്തത് ആരെയും ഞെട്ടിക്കും . ജനനേന്ദ്രിയത്തില്‍ ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മധുര രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഹ്റു നഗര്‍ നിവാസിയായ ശശികലയാണ് ഭര്‍ത്താവ് പരമേശ്വരത്തിന് (30) മേല്‍ എണ്ണ ഒഴിച്ചത്.
പരമേശ്വരത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശശികല പോലീസിനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ കയറാതെയായി. സംഭവം നടന്ന ദിവസം രാത്രി ശശികല പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ എന്നു പറഞ്ഞ് ഭര്‍ത്താവിനെ വീട്ടിലേയ്ക്ക് വിളിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ ഉറങ്ങിയപ്പോഴാണ് എണ്ണ ഒഴിച്ചത്.
Post Your Comments