ന്യൂഡല്‍ഹി: തന്റെ ഭര്‍ത്താവുമായി അയല്‍വാസിയായ കൗമാരക്കാരിക്ക് അവിഹിതമെന്ന് സംശയം. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി തന്റെ ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനായി ഭാര്യ പെണ്‍കുട്ടിയെ പരീക്ഷണത്തിന് വിധേയമാക്കിയത് ആരെയും ഞെട്ടിയ്ക്കും.
അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ ഭാര്യ പെണ്‍കുട്ടിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് പെണ്‍കുട്ടിയെ ഈ പരീക്ഷണത്തിന് വിധേയയാക്കിയത്. സംഭവത്തില്‍ രാഹുല്‍ പാര്‍മര്‍ എന്നയാളെയും ഭാര്യ സുമനെയും പോലീസ് അറസ്റ്റു ചെയ്തു.
രാജ്കോട്ടിലെ ഭഗവതിപരയിലാണ് രാഹുലും ഭാര്യ സുമനും താമസിക്കുന്നത്. ഭര്‍ത്താവുമായി അയല്‍വാസിയായ 17കാരിക്ക് അവിഹിത ബന്ധമുണ്ടെന്ന് സുമന് സംശയിച്ചിരുന്നു. രാഹുല്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയും പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ അവിഹിത ബന്ധമാണെന്നാണ് സുമന് ആരോപിച്ചിരുന്നത്.
ചൊവ്വാഴ്ച തന്റെ മുന്നില്‍ സത്യം പറയാന്‍ ആവശ്യപ്പെട്ട് സുമന് ഇരുവരോടും തിളച്ച എണ്ണയില്‍ കൈ മുക്കാന്‍ ആവശ്യപ്പെട്ടു. അത് നിരസിച്ച പെണ്‍കുട്ടിയുടെ കൈ ബലമായി പിടിച്ച് എണ്ണയില്‍ മുക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ മാതാപിതാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഡോക്ടറുടെ നിര്‍ദേശപ്രകാരം മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ദമ്പതികള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. യുവതിയുടെ പരീക്ഷണത്തില്‍ ഭര്‍ത്താവിനും പൊള്ളലേറ്റിട്ടുണ്ട്.
Post Your Comments