ഭോപ്പാല്‍: ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ യുവതി അത്മഹത്യ ചെയ്തു. ഭോപ്പാലിലാണ് സംഭവം നടന്നത്. യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത് സഹോദരിയെ ഫോണില്‍ വിളിച്ച് ഭര്‍ത്താവിന്റെ പീഡനങ്ങള്‍ മുഴുവന്‍ പറഞ്ഞതിനു ശേഷമാണ്. ബിസിനസുകാരനായ ഭര്‍ത്താവ് സ്ത്രീധനത്തിന്റെ പേരിലാണ് യുവതിയെ നിരന്തരം പീഡിപ്പിക്കുന്നത്.
ഭര്‍ത്താവ് വീട്ടില്‍ എല്ലാ സ്ഥലത്തും ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ്. കിടപ്പറയില്‍ പോലും ക്യാമറ ഉണ്ട്. ഐഷാബാഗ് പൊലീസ് സ്റ്റേഷനില്‍ ഭര്‍ത്താവ് തനിക്കെതിരേ കേസ് കൊടുത്തിരിക്കുകയാണ്.ഭര്‍ത്താവ് എന്തിനാണ് കേസ് കൊടുത്തതെന്നു പോലും തനിക്കറിയില്ല എന്നാണ് യുവതി സഹോദരിയെ വിളിച്ച് പറഞ്ഞത്.
സഹോദരിക്ക് ഫോണില്‍ വിളിച്ച് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് യുവതിയോട് വിശദമായി ചോദിച്ചറിയുവാനുള്ള സാവകാശം പോലും ലഭിച്ചില്ല. അതിനു മുമ്പ് മരണ വാര്‍ത്തയായിരുന്നു അവരെ തേടിയെത്തിയത്. സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് സഹോദരി ആരോപിച്ചു. യുവതിയെ ഭര്‍ത്താവ് എന്നും മര്‍ദ്ദിക്കുന്നതായും സഹോദരി പറഞ്ഞു.
Post Your Comments