ജിദ്ദ: ബുര്‍ജ് ഖലീഫയെ മറികടക്കുന്ന കെട്ടിടം വരുന്നു. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമെന്ന ബഹുമതി സ്വന്തമാക്കാനുള്ള ശ്രമവുമായി വരുന്ന പുതിയ കെട്ടിടവും വരുന്നത് ഗൾഫിൽ നിന്നു തന്നെയാണ്. കിങ്ഡം ടവര്‍ എന്ന പേരിലാണ് പുതിയ കെട്ടിടം നിർമിക്കുക. ഈ കെട്ടിടം നിർമിക്കാനായി ഒരുങ്ങുന്നത് സൗദി അറേബ്യയാണ്. ജിദ്ദയിലാണ് കിങ്ഡം ടവര്‍ നിർമിക്കുക.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം ദുബായിലെ ബുര്‍ജ് ഖലീഫയാണ്. ഇതിനു 2722 അടിയാണ് ഉയരം. കിങ്ഡം ടവര്‍ 3280 അടി ഉയരത്തിലാണ് നിർമിക്കുന്നത്. ഇതിനുള്ള എസ്റ്റിമേറ്റ് 1.2 ബില്ല്യണനാണ്. അഞ്ച് വര്‍ഷമാണ് നിര്‍മാണ കാലാവധി പ്രതീക്ഷിക്കുന്നത്.
Post Your Comments