
ലയണല്‍ മെസിയുടെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍. അജ്ഞാതര്‍ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ സ്ഥാപിച്ചിരുന്ന ഇതിഹാസതാരത്തിന്റെ പ്രതിമയാണ് തകര്‍ത്തത്. മെസിയുടെ പ്രതിമ ഒരു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് തകര്‍ക്കപ്പെടുന്നത്.
പ്രതിമ കാല്‍പാദത്തിന് മുകളിലായി വെട്ടിമാറ്റപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. പ്രതിമ ആദ്യം 2017 ജനുവരിയിലാണ് തകര്‍ക്കപ്പെടുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2016 ജൂണിലാണ് അര്‍ജന്റീനയിലെ മറ്റ് കായിക ഇതിഹാസങ്ങളുടെ പ്രതിമകള്‍ക്കൊപ്പം മെസിയുടെ പ്രതിമയും സ്ഥാപിച്ചത്. പ്രതിമയുടെ ശില്‍പി കാര്‍ലോസ് ബലവിഡ്സാണ്.
Post Your Comments