ന്യൂഡൽഹി: ഓഖി ചുഴലിക്കൊടുക്കാറ്റിനെത്തുടർന്നുള്ള നഷ്ടപരിഹാരമെന്ന നിലയിൽ 500 കോടിയുടെ പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച നിവേദനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ സന്ദർശിച്ച ശേഷം അദ്ദേഹം കൈമാറി. ഇത്തരത്തിൽ ദുരന്തമുണ്ടാകുമ്പോൾ നഷ്ടപരിഹാരം ലഭിക്കുന്നതിലുള്ള അപാകതകൾ പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുകയുണ്ടായി.
ദുരന്തത്തെ കുറിച്ച് സംസ്ഥാന സർക്കാരിന്റെ സമഗ്ര റിപ്പോർട് ലഭിച്ച ശേഷം സാമ്പത്തിക പാക്കേജ് പരിഗണിക്കാം എന്ന് രാജ്നാഥ് സിംഗ് ഉറപ്പു നൽകിയതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. നഷ്ടപരിഹാരം നൽകുമ്പോൾ നിലവിലെ വ്യവസ്ഥകൾ മത്സ്യത്തൊഴിലാളികൾക്ക് ദോഷകരമായി ബാധിക്കുന്നകാര്യവും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സർക്കാർ ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments