Latest NewsKeralaNews

മൂന്നാംനിലയില്‍ നിന്നും ചാടിയ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം : സ്‌നേഹ മരിക്കാന്‍ പോകുകയാണെന്ന് വിളിച്ചു പറഞ്ഞ അജ്ഞാത ഫോണ്‍കോള്‍ സംബന്ധിച്ച് ദുരൂഹത

പത്തനംതിട്ട: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ചാടി മരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. പത്തനംതിട്ട ചിത്രാ നഴ്‌സിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥിനി, ചങ്ങനാശേരി കുന്നങ്കരി കാരുവേലില്‍ കുഞ്ഞുമോന്‍-ബിന്‍സി ദമ്പതികളുടെ മകള്‍ സ്‌നേഹ തോമസാ(19)ണ് ഞായറാഴ്ച രാത്രി ഏഴേ കാലോടെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെണ്‍യുടെ നില ഗുരുതരമായി തുടരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ സ്നേഹ കുളിക്കാന്‍ പോയപ്പോള്‍ കൂട്ടുകാരി അഥീനയുടെ ഫോണിലേക്ക് ഒരു കാള്‍ വന്നു. സ്നേഹയുടെ അമ്മയാണെന്ന് പറഞ്ഞാണ് വിളിച്ചത്.

അവള്‍ കുളിക്കാന്‍ പോയെന്ന് കൂട്ടുകാരി പറഞ്ഞപ്പോള്‍ സ്നേഹ മുകളിലേക്ക് മരിക്കാന്‍ പോയിരിക്കുന്നുവെന്നാണ് ഫോണ്‍ വിളിച്ചവര്‍ പറഞ്ഞത്. ഇത് കേട്ട് പരിഭ്രാന്തയായ അഥിന മുകളില്‍ എത്തിയപ്പോള്‍ ഗ്രില്‍ പൂട്ടിയ നിലയിലായിരുന്നു. ചെരുപ്പ്, ബക്കറ്റ് എന്നിവ ഗ്രില്ലിന് വെളിയില്‍ വച്ചിരുന്നു. രാത്രി ഏഴേകാലോടെ സ്നേഹ മൂന്നാം നിലയില്‍ നിന്ന് ചാടുകയായിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഈ ഫോണ്‍ കോള്‍ ആരുടേതെന്ന് വ്യക്തമായിട്ടില്ല.

അതേസമയം, കോളേജില്‍ റാഗിങ് നടന്നിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ തോമസ് സീന പറയുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് മാതാപിതാക്കള്‍ സ്‌നേഹയെ സന്ദര്‍ശിച്ചിരുന്നു. ഈ സമയം വിദ്യാര്‍ത്ഥിനി റൂമിലിരുന്ന് പഠിക്കുകയായിരുന്നു. മൂന്നു മണിയോടെ മാതാപിതാക്കള്‍ മടങ്ങി. നവംബര്‍ 30 ന് കോളജില്‍ ടാലന്റ് ഡേ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ സ്‌നേഹയോട് ഐ ലവ് യൂ പറയുന്ന ടാസ്‌ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ കുട്ടി ഇത് അനുസരിച്ചു.

പിന്നീട് സ്‌നേഹ ഈ വിവരം രക്ഷിതാക്കളെ അറിയിച്ചിരുന്നു. അവര്‍ പ്രിന്‍സിപ്പാളിനെ വിളിച്ച് പഠിക്കാനെത്തിയ മകളെക്കൊണ്ട് ഇങ്ങനെ ഒന്നും ചെയ്യിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുകാരണം, വെള്ളിയാഴ്ച നടന്ന ക്രിസ്മസ് ഫ്രണ്ട് ആഘോഷത്തില്‍ താന്‍ പങ്കെടുക്കില്ലെന്നും സ്‌നേഹ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button