Latest NewsNewsIndia

ഗുജറാത്തിൽ സ്ഥിതിഗതികൾ മാറി മറിയുന്നുവോ? പുതിയ സർവേ ഫലം

അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ വ്യത്യസ്തവും പുതിയതുമായ ഒരു സർവേ ഫലം പുറത്ത്. ഏറ്റവും പുതിയ പ്രവചനം അനുസരിച്ച്‌ ദീര്‍ഘകാലമായി ഗുജറാത്ത് ഭരിച്ചു കൊണ്ടിരിക്കുന്ന ബിജെപിയ്ക്ക് ഭരണം നിലനിര്‍ത്താന്‍ ഏറെ കഷ്ടപ്പെടേണ്ടി വരുമെന്നാണ് സൂചനകള്‍. 182 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബി.െജ.പി 91 മുതല്‍ 99 സീറ്റ് വരെയും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് 78 മുതല്‍ 86 സീറ്റുകള്‍ നേടുമെന്നാണ് ഏറ്റവും പുതിയ സർവേ സൂചിപ്പിക്കുന്നത്.

ഇരു പാര്‍ട്ടികള്‍ക്കും 43 ശതമാനം വോട്ടുകള്‍ കിട്ടിയേക്കുമെന്നാണ് സൂചന. എ ബിപി ന്യൂസിന് വേണ്ടി ലോക്നീതി-സിഎസ്ഡിഎസ് പ്രവചനത്തില്‍ ആണ് ഈ പ്രവചനം ഉണ്ടായിരിക്കുന്നത്. നേരത്തെ ഇവർ ആഗസ്റ്റിൽ പ്രവചിച്ചിരുന്നത്.ബി.ജെ.പി 150 സീറ്റിനു മുകളിൽ ജയിക്കുമെന്നായിരുന്നു.ഇപ്പോഴത്തെ സർവേ പ്രകാരം 18 നും 29 നും ഇടയില്‍ പ്രായക്കാരായ വോട്ടര്‍മാര്‍ ബിജെപിയ്ക്ക് മുൻഗണന നൽകുമ്പോൾ 30-39, 40-45 പ്രായക്കാര്‍ കോണ്‍ഗ്രസിന് നേരിയ ആഭിമുഖ്യം നല്‍കുന്നു.

നോട്ടു നിരോധനം, ജിഎസ്ടി തുടങ്ങിയവയെല്ലാം പ്രചരണങ്ങളില്‍ പ്രതിഫലിക്കുകയും ഇതുമൂലം കൊണ്ഗ്രെസ്സ് മേല്‍ക്കൈ നേടുകയും ചെയ്തുവെന്നാണ് ചാനൽ പറയുന്നത്. കര്‍ഷകരുടെ അനിഷ്ഠവും കോണ്‍ഗ്രസിന് മേല്‍ക്കോയ്മ സൃഷ്ടിക്കുന്ന ഘടകമായി മാറിഎന്നാണ് സർവേ നടത്തിയ കമ്പനിയുടെ അവകാശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button