Latest NewsKeralaNews

വീട്ടമ്മയും പെണ്‍മക്കളും കുളത്തിൽ മരിച്ച നിലയില്‍ : സംശയം ആരോപിച്ചു ബന്ധുക്കൾ

പാലക്കാട്: വീട്ടമ്മയെയും രണ്ടു പെൺമക്കളെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ. ഷാൾ ഉപയോഗിച്ച് പരസ്പരം കെട്ടിയ നിലയിൽ ആയിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊടുവായൂര്‍ വെമ്പല്ലൂര്‍ സ്വദേശി രതീഷിന്റെ ഭാര്യയെയും മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രതീഷിന്റെ ഭാര്യ പദ്മാവതി, മക്കളായ ശ്രീലക്ഷ്മി( 7 ), ശ്രീരേഖ ( 4 ) എന്നിവരെയാണ് വീടിനു സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യയെയും കുട്ടികളെയും കാണാനില്ലെന്ന് കാണിച്ച്‌ കഴിഞ്ഞ ദിവസം രാവിലെ പുതുനഗരം പോലീസില്‍ രതീഷ് പരാതി നല്‍കിയിരുന്നു. എന്നാൽ പദ്മാവതിയുടെ ബന്ധുക്കളുടെ ആരോപണം മറ്റൊന്നാണ്. രതീഷും പദ്മാവതിയും തമ്മില്‍ വഴക്കുണ്ടായിരുന്നതായും ഒരാഴ്ച മുന്‍പ് പദ്മാവതിയെ രതീഷ് മര്‍ദിച്ചിരുന്നതായും ആണ് ഒരു ബന്ധുവിന്റെ മൊഴി.

രതീഷ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ്  മൃതദേഹം കണ്ടത്തിയത്. മരണത്തെ കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button