KeralaLatest NewsNews

മെട്രോയുടെ ‘കുമ്മനാന’യ്ക്ക് കുമ്മനം രാജശേഖരന്റെ മറുപടി

കൊച്ചി: കൊച്ചി മെട്രോയ്ക്ക് പേരിടാന്‍ കെഎംആര്‍എല്‍ അവതരിപ്പിച്ച കുഞ്ഞൻ ആനയ്ക്ക് പരിഹാസപൂർവ്വം കുമ്മനാന എന്ന് പേരിട്ട സംഭവത്തിൽകുമ്മനം രാജശേഖരന്റെ പ്രതികരണം ഇങ്ങനെ.’തുല്യനിന്ദ സ്തുതിര്‍മൗനി, നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വെച്ചുപുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നത്’. മെട്രോയുടെ പേരിലേറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ കുമ്മനത്തിന്റെ പ്രതികരണം ഇതാദ്യമാണ് വരുന്നത്.

‘ആരോടും പ്രയാസമില്ല, സന്തോഷവുമില്ല,എന്ത് ചെയ്താലും എനിക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ ഞാന്‍ നോക്കിക്കാണുകയാണ്.’ എന്നും അദ്ദേഹം പ്രതികരിച്ചു.കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നത്തിന് പേരിടാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ള്ളത്. ലിജോ വര്‍ഗീസ് എന്നൊരാള്‍ പരിഹാസപൂർവ്വം കമന്റ് ചെയ്ത ‘കുമ്മനാന’ എന്ന പേര് വൈറൽ ആകുകയായിരുന്നു.

എന്നാൽ മെട്രോ മാനദണ്ഡങ്ങൾ അധികൃതർ തിരുത്തുകയായിരുന്നു. പരസ്യം നവംബര്‍ 30നാണ് പ്രത്യക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button