പെട്ടന്ന് ചൂടാകുകയും ദേഷ്യത്തോടെ പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇക്കാര്യം അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ എന്നാല്‍, ശ്രീലങ്കയ്ക്കെതിരായ ഡല്‍ഹി ടെസ്റ്റിന്റെ മൂന്നാം ദിവസം ഗ്രൗണ്ടില്‍ നടന്ന സംഭവം വിരാടിന് കൈയ്യടി സമ്മാനിച്ചു.
കോഹ്ലി തനിക്ക് സംഭവിച്ച വീഴ്ചയില്‍ ലങ്കന്‍ താരങ്ങളോട് മാപ്പ് പറഞ്ഞ സംഭവമാണ് ഇപ്പോള്‍ വീഡിയോ സഹിതം വൈറലായിരിക്കുന്നത്. 116മത് ഓവറില്‍ ആര്‍ അശ്വിന്‍ എറിഞ്ഞ പന്തില്‍ ദിനേശ് ചണ്ഡീമല്‍ സിംഗിളിന് ശ്രമിച്ചുവെങ്കിലും കോഹ്ലി ഡൈവ് ചെയ്ത് പന്ത് കൈയില്‍ എടുത്തു.
സിംഗിളിനായി ചണ്ഡീമല്‍ ക്രീസില്‍ നിന്നും പുറത്തിറങ്ങിയതായി മനസിലാക്കിയ കോഹ്ലി വിക്കറ്റ് കീപ്പര്‍ സാഹയ്ക്ക് പന്ത് കൈമാറാന്‍ എറിഞ്ഞുവെങ്കിലും ഉന്നം പിഴച്ച് നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന സദീരയുടെ പുറത്താണ് കൊണ്ടത്.
സദീരയുടെ ശരീരത്ത് പന്ത് കൊണ്ടതും കോഹ്ലി അദ്ദേഹത്തോട് മാപ്പ് പറഞ്ഞു. തുടര്‍ന്ന് ചണ്ഡീമലിനോടും സദീരയോടും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയും തന്റെ തെറ്റില്‍ ക്ഷമ ചോദിക്കുകയുമായിരുന്നു. ഗ്രൗണ്ടില്‍ ഒട്ടും മാന്യതയില്ലാത്ത താരമെന്ന ചീത്തപ്പേരുള്ള കോഹ്ലിയില്‍ നിന്നാണ് ഈ നല്ല പ്രവര്‍ത്തി ഉണ്ടായത്.
Post Your Comments