Latest NewsIndiaNews

മജിസ്‌ട്രേറ്റിനെ മുൾമുനയിൽ നിർത്തി കോടതിമുറിയിൽ പാമ്പ്

ഗുഡ്ഗാവ്: സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസിനെ 40 മിനിറ്റിലേറെ ഭീതിയിലാഴ്ത്തി കോടതിമുറിയിൽ പാമ്പ്. രണ്ടര അടിയില്‍ കൂടുതല്‍ നീളമുള്ള വെള്ളിക്കെട്ടനാണ് എസ്ഡിഎം ഓഫീസില്‍ കയറി കൂടിയത്. ആളുകള്‍ ഭയന്ന് ഓടുന്നതും നിലവിളിക്കുന്നതുമാണ് ഞാന്‍ ആദ്യം കേട്ടത്. എന്നാല്‍, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പ് പാമ്പ് എന്റെ മുന്നിലൂടെ ഇഴഞ്ഞ് കംപ്യൂട്ടര്‍ ടേബിളിന്റെ അടിയില്‍ ഒളിക്കുകയായിരുന്നുവെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഭരത് ഭൂഷന്‍ ഗോഗിയ പറഞ്ഞു.

വിവരം ലഭിച്ച് അര മണിക്കൂറിന് ശേഷമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എസ്ഡിഎം ഓഫീസ് സ്ഥിതി ചെയ്യുന്ന മിനി സെക്രട്ടറിയേറ്റില്‍ എത്തിയത്. തുടര്‍ന്ന് അവര്‍ ഓഫീസില്‍ പ്രവേശിക്കുകയും പാമ്പിനെ പുറത്തെത്തിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button