Latest NewsNewsIndia

അപകടകരമായ നിലയില്‍ ഡല്‍ഹിയിലെ വായൂ മലിനീകരണം

ന്യൂഡല്‍ഹി: വീണ്ടും അപകടകരമായ നിലയില്‍ ന്യൂഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണനിരക്ക്‌. ഇന്ത്യയുമായുള്ള ടെസ്‌റ്റ്‌ മത്സരത്തിനിടെ കനത്ത പുകമഞ്ഞിനെത്തുടര്‍ന്ന്‌ ശ്രീലങ്കന്‍ താരങ്ങള്‍ മാസ്‌ക്‌ വച്ച്‌ കളിച്ചത്‌ ഏറെ വിവാദമായിരുന്നു. വന്‍വര്‍ധനയാണു ഇന്നലെ രാവിലെ മുതല്‍ സൂഷ്‌മമലീനികരണ പദാര്‍ഥങ്ങളുടെ സാന്ദ്രതയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ ഏറ്റവും കൂടുതലുളള വിഷവസ്‌തുക്കളായ പി.എം. 2.5, പി.എ. 10 എന്നിവയുടെ തോത്‌ ക്യുബിക്‌ മീറ്ററിന്‌ യഥാക്രമം 276, 455 എന്ന നിരക്കിയില്‍ ഉയര്‍ന്നതായി കേന്ദ്ര അന്തരീഷ നിലവാര നിര്‍വഹണ കണ്‍ട്രോള്‍ റൂം(സി.പി.സി.ബി) അറിയിച്ചു. സാധാരണ അവസ്‌ഥ ഇവ 60,100 എന്ന നിലയില്‍ നില്‍ക്കുന്നതാണ്. 300, 500 എന്ന നിരക്കിലുയര്‍ന്നാല്‍ അന്തരീക്ഷ അടിയന്തരാവസ്‌ഥയായി കണക്കാക്കും. സി.പി.സി.ബി രേഖപ്പെടുത്തിയ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സും(എ.ക്യു.ഐ.) ഈ സൂക്ഷ്‌മകണികകളുടെ സാന്നിധ്യം വലിയതോതില്‍ ഉയര്‍ന്നായി കാണിക്കുന്നുണ്ട്‌.

വളരെ മോശം എന്ന നിലവാരത്തിലാണ്‌ ഇന്നലെ 390 എന്ന തോതിലായ എ.ക്യു.ഐ. എ.ക്യു.ഐ. 0-50 നല്ലത്‌, 51-100 തൃപ്‌തികരം, 101-200 ശരാശരി, 201-300 മോശം, 301-400 വളരെ മോശം, 401-500 ഗുതുതരം എന്നാണു തരംതിരിച്ചിട്ടുള്ളത്‌. 351 ആയിരുന്നു ഞായറാഴ്‌ചത്തെ ശരാശരി എ.ക്യു.ഐ.

shortlink

Related Articles

Post Your Comments

Related Articles


Back to top button