ടെലികോം രംഗത്തെ മത്സരം രൂക്ഷമാകുന്നു. ജിയോയുടെ പോലെയുള്ള ഓഫറുമായി എയര്‍ടെലും രംഗത്ത് എത്തി. ജിയോ അവതരിപ്പിച്ച പോലെ ഡൂങ്കിളിന് ഓഫറുമായാണ് എയര്‍ടെല്ലും വന്നിരിക്കുന്നത്. 4ജി ഹോട്ട്‌സ്‌പോട്ട് ഡിവൈസിനും 4ജി ഡൂങ്കിളിനും 50% ഡിസ്‌ക്കൗണ്ടാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വിപണിയില്‍ എയര്‍ടെല്ലിന്റെ 4ജി ഹോട്ട്‌സ്‌പോട്ടിന്റെ 1,950 രൂപയാണ് വില. ഇതു പുതിയ ഓഫര്‍ പ്രകാരം 999 രൂപയ്ക്ക് ലഭിക്കും. ഈ ഓഫറിനു എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ് അര്‍ഹത. ഇതിനു വേണ്ടി ഉപഭോക്താക്കള്‍ 501 രൂപ മുന്‍കൂറായി അടയ്ക്കണം. ഈ തുക ആദ്യത്തെയോ രണ്ടാമത്തെയോ ബില്ലില്‍ നിന്നും ഇളവ് ചെയും.
ഒരേ സമയം 10 ഉപകരണത്തില്‍ നെറ്റ് ലഭിക്കാവുന്ന സംവിധാനമാണ് എയര്‍ടെല്‍ 4ജി ഹോട്ട്‌സ്‌പോട്ട്. ഇതു ഒരു തവണ ചാര്‍ജ് ചെയ്താല്‍ ആറു മണിക്കൂര്‍ വരെ ഉപയോഗിക്കാം, 2ജി, 3ജി കണക്ടിവിറ്റി ഓപ്ഷനുകളും ഡൂങ്കിളില്‍ ഉണ്ട്.
Post Your Comments