Latest NewsNewsIndia

അന്തരീക്ഷ മലിനീകരണം സഹിക്കാനാവാതെ കളിക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ലങ്കന്‍ താരങ്ങള്‍ വീണ്ടും മാസ്ക് ധരിച്ച്‌ കളത്തിലിറങ്ങി. രണ്ടാം ദിനത്തിന് പിന്നാലെയാണ് ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞും അന്തരീക്ഷ മലിനീകരണവും തുടരുന്നത് കാരണം താരങ്ങള്‍ വീണ്ടും മാസ്കുകള്‍ ധരിച്ചത്.

ലങ്കന്‍ താരം സുരങ്ക ലക്മല്‍ രണ്ടാം ഇന്നിംഗ്സില്‍ ഫീല്‍ഡിങ്ങിനിറങ്ങുകയും തുടർന്ന് ഗ്രൗണ്ടില്‍ ചര്‍ദ്ദിക്കുകയും കളിക്കാനാവാതെ പവലിയനിലേക്ക് പോവുകയും ചെയ്തിരുന്നു. ലങ്കക്ക് വേണ്ടി 164 റണ്‍സെടുത്ത ദിനേഷ് ചണ്ഡിമല്‍ ബാറ്റ് ചെയ്യുമ്പോള്‍ മാസ്ക് ധരിച്ചിരുന്നില്ല. പക്ഷെ ഫീല്‍ഡിങ്ങിന് മാസ്ക് ധരിച്ചാണ് എത്തിയത്. ഇത് വരെ മലിനീകരണം പ്രതിരോധിക്കാന്‍ മാസ്ക് ധരിക്കാത്ത ലങ്കന്‍ താരം വിക്കറ്റ് കീപ്പര്‍ ഡിക്വെല്ലയാണ്.

ലങ്കന്‍ താരങ്ങള്‍ ഒന്നാം ഇന്നിങ്സില്‍ ശ്വാസോച്ഛാസത്തിന് തടസ്സമുണ്ടെന്ന് കാട്ടി പരാതിപ്പെട്ടതിനാല്‍ കളി പല തവണ തടസ്സപ്പെട്ടിരുന്നു. മാസ്കുകള്‍ ധരിച്ചാണ് മൂന്നാം ദിനം ഇന്ത്യന്‍ താരങ്ങളും ഗ്രൗണ്ടിലെത്തിയത്. അന്തരീക്ഷ മലിനീകരണം നേരിടുന്ന ഡല്‍ഹിയില്‍ കാലാവസ്ഥ പരിഗണിച്ചായിരിക്കും ഭാവിയില്‍ മാച്ചുകള്‍ സംഘടിപ്പിക്കുകയെന്ന് ബിസിസിഐ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button