Latest NewsIndiaNews

ഈ പാര്‍ട്ടിയും നേതാവും രാജ്യത്തിന് ബാധ്യതയാണെന്നു യോഗി ആദിത്യനാഥ്

ലക്‌നൗ: കോണ്‍ഗ്രസ് പാര്‍ട്ടിയും അധ്യക്ഷസ്ഥാനത്തേക്ക് പത്രിക നല്‍കിയ രാഹുല്‍ ഗാന്ധിയും രാജ്യത്തിനു ബാധ്യതയാണെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തിനു ബാധ്യതയായി മാറുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതോടെ ഇതു പൂര്‍ണ്ണമാകും. ഇത്തരം ബാധ്യതകളെയെല്ലാം രാജ്യത്തുനിന്ന് തുടച്ചു നീക്കണം.

യുപിയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ അമേത്തിയില്‍ വിജയിച്ചത്. ഈ വിജയം കോണ്‍ഗ്രസിന്റെ കണ്ണ് തുറക്കുന്നതിനു കാരണമായി മാറാണം. രാഹുലിന്റെ പാര്‍ട്ടി സ്വന്തം മണ്ഡലത്തില്‍പോലും ജയിക്കാനാകാത്ത രീതിയില്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button