![](/wp-content/uploads/2017/12/vs-pinarayi.jpg)
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ഉറ്റവരുടെ വേര്‍പാടില്‍ വേദന അനുഭവിക്കുന്ന പൂന്തുറയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ എത്തി. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂന്തുറ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.
കൂടാതെ മന്ത്രിമാർക്കെതിരെയും മുകേഷിനെതിരെയും മൽസ്യത്തൊഴിലാളികൾ കടുത്ത പ്രതിഷേധത്തിൽ ആയിരുന്നു. എന്നാൽ വി എസ് വന്നപ്പോൾ ആരും പ്രതിഷേധം ഉയർത്തിയില്ല. പകരം വി എസിന്റെ വാക്കുകൾ അവർ സശ്രദ്ധം ശ്രവിക്കുകയും ചെയ്തു.കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്നും അതുവരെ താന്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്നും വി.എസ് ഉറപ്പ് നല്‍കി.
മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സഹായം വാങ്ങി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ നിർമല സീതാരാമനൊപ്പം എത്തിയ കടകം പള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ പ്രതിഷേധം ഉയർത്തിയിരുന്നു.
Post Your Comments