ഇന്ത്യന്‍ ടീമില്‍ തനിക്ക് മറികടക്കനാകാത്ത ഒരു താരമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മൂന്നാം നമ്പറിലെ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയെയാണ് തനിക്ക് ഒരിക്കലും തോൽപ്പിക്കാൻ കഴിയാത്തതെന്ന് കോഹ്ലി പറയുകയുണ്ടായി. എവിടെയും തോല്‍ക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ക്ഷെ ടെന്നീസിലായാലും ടേബിള്‍ ടെന്നീസിലായാലും, ഫിഫയിലായാലും എപ്പോഴും പൂജാര തന്നെ കീഴടക്കാറുണ്ടെന്നും കോഹ്ലി വ്യക്തമാക്കി.
പൂജാരയ്ക്ക് മുന്നില്‍ ഞാന്‍ എപ്പോഴും പിഴവുകള്‍ വരുത്തും. ഇനി പൂജാരയുമായി ബാഡ്മിന്റണില്‍ ഒരു കൈ നോക്കണം. അവിടെയെങ്കിലും എനിക്ക് പൂജാരയെ തോല്‍പ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. 2012 ലെ ഐപിഎല്ലാണ് തന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നും കോഹ്ലി പറയുന്നു.
Post Your Comments