അഹമ്മദാബാദ്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തെ ഒൗറംഗസേബിനോട് ഉപമിച്ചും പാർട്ടി അധ്യക്ഷനായി രാഹുലിന്‍റെ കിരീടധാരണമാണ് നടക്കുന്നതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസില്‍ കഴിവിനല്ല കുടുംബാധിപത്യത്തിനാണു ഇടമെന്നും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മോദി പറഞ്ഞു. ഔറംഗസേബ് രാജ് സമ്പ്രദായത്തിലുള്ള തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സിനെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു.
എല്ലാവര്‍ക്കും ചക്രവര്‍ത്തിയുടെ കാലശേഷം മകന്‍ അധികാരമേറ്റെടുക്കുമെന്ന് അറിയാമായിരുന്നു. അങ്ങനെ ഒൗറംഗസേബ് ഭരണത്തിനു കോണ്‍ഗ്രസില്‍ തുടക്കമായി. അധ്യക്ഷ സ്ഥാനത്തേയ്ക്കു തിരഞ്ഞെടുപ്പല്ല നടക്കുന്നത്. കോണ്‍ഗ്രസിനകത്ത് ജനാധിപത്യമില്ലെന്നും മോദി കുറ്റപ്പെടുത്തി.
മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍ പൂര്‍ണമായും ജനാധിപത്യപരമായാണ് അധ്യക്ഷ സ്ഥാനത്തേയ്ക്കു തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും പാർട്ടി അംഗമായ ആര്‍ക്കും മല്‍സരിക്കാമെന്നും മറുപടി പറഞ്ഞു. മുഗള്‍ ഭരണവുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്തി മോദി രംഗത്തെത്തിയത് രാഹുല്‍ മൃദുഹിന്ദുത്വം പയറ്റുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ്.
Post Your Comments