തിരുവനന്തപുരം: വിഴിഞ്ഞം സന്ദര്‍ശിച്ച ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പൂന്തുറയിലെത്തി. പൂന്തുറയിലെ പളളി വികാരികളും അധികൃതരുമായി ചര്‍ച്ച നടത്തി. ദുരിതബാധിതരുമായി ചര്‍ച്ച നടത്തി. കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് പ്രദേശ വാസികൾ പ്രതിഷേധം നടത്തിയിരുന്നു. കടലിൽ പോയ കോസ്റ്റ് ഗാർഡ് ആളുകളെ രക്ഷിച്ചില്ല എന്ന് ജനങ്ങൾക്ക് പരാതി ഉണ്ടെന്നറിയിച്ച പള്ളി വികാരിയോട് നിർമല സീതാരാമന്റെ മറുപടി വൈകാരികമായിരുന്നു. “ഈ വലിയ ഒരു ദുരന്തത്തിന്റെ സമയത്ത് ഞങ്ങൾ എന്നോ , നിങ്ങൾ എന്നോ ഒരു വാക്ക് തർക്കം വേണ്ടാ.”
“കോസ്റ്റ് ഗാർഡ് കടലിൽ പോയി ഒരാളെ കണ്ടാൽ അയാളെ രക്ഷിക്കേണ്ട, വേറെ ഒരാളെ രക്ഷിക്കാം. അവനെ എനിക് ഇഷ്ടമല്ല , എനിക് ഇഷ്ട്ടമുള്ള വേറെ ഒരാളെ രക്ഷിക്കാം എന്ന് കോസ്റ്റ് ഗാർഡ് ചിന്തിക്കുമോ. ഇല്ല. തീരത്ത് നിന്നും പോയിട്ടുള്ള തദ്ദേശീയരായിട്ടുള്ളവർ രക്ഷക്ക് ചെല്ലുമ്പോൾ നമ്മുടെ ആരെങ്കിലും പറയുമോ, നിങ്ങൾ പൊയ്ക്കോളൂ ഞങ്ങൾ കോസ്റ്റ് ഗാർഡ് വന്നിട്ടെ വരു എന്ന്? ഇല്ല. അപ്പോൾ കോസ്റ്റ് ഗാർഡ് പോയി ആരെയും രക്ഷിച്ചില്ല , ഞങ്ങൾ പോയപ്പോൾ കുറെ ആളുകളെ കണ്ടു കിട്ടി എന്നൊക്കെ പറയുന്നത് ഈ സമയത്ത് ഉചിതമല്ല. അത് കൊണ്ട് കൈകൂപ്പി ഞാൻ പറയുകയാണ് ദയവ് ചെയ്ത ഈ സമയത്ത്, ഈ ദുരന്ത സമയത്ത് ഞങ്ങൾ എന്നും, നിങ്ങൾ എന്നും പറഞ്ഞ് ഒരു മതിൽ കൊണ്ടു വരുകയോ , മനസ്സിൽ ചിന്തിക്കുകയോ ചെയ്യരുത്.”
29ന് വൈകീട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. 30ന് വൈകീട്ട് കേസ്റ്റ് ഗാര്‍ഡും നേവിയും വ്യോമസേനയും തെരച്ചില്‍ ആരംഭിച്ചിരുന്നു. ധാരാളം പേരെ ജീവനോെട തിരിെക എത്തിക്കാന്‍ നമുക്ക് സാധിച്ചു. ഇപ്പോഴും തെരച്ചില്‍ അവസാനിച്ചിട്ടില്ല.. ശ്രീലങ്കൻ തീരത്ത് ന്യൂന മർദ്ദം രൂപപ്പെട്ടപ്പോൾ തന്നെ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകൾ അറിയിപ്പ് നല്കിയിട്ടുണ്ടെന്നുള്ളത് എനിക്ക് ഉറപ്പുള്ള കാര്യമാണ്. കാറ്റിന്റെ ഓരോ വ്യത്യാസവും, വ്യത്യാനത്തെയും സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു കൊണ്ടിരുന്നു. സയൻസ് ഇനിയും വളരണം. ഇതുപോലെയുള്ള കാലാവസ്ഥ വ്യതിയാനങ്ങളും , പ്രശ്നങ്ങളും ഒരു മാസം മുന്നേ അറിയിക്കുവാനുള്ള സംവിധാനം നിലവിൽ വന്നാൽ അത്രയും സന്തോഷം.
പക്ഷെ നിലവിൽ നമ്മൾക്കുള്ള വിവരസാങ്കേതിക വെച്ചുകൊണ്ടുള്ള പരമാവധി അറിയിപ്പുകൾ നമ്മൾ നൽകിയിട്ടുണ്ട്. എന്നും മന്ത്രി അറിയിച്ചു. ഇതുവരെ തിരികെ എത്തിച്ച 485 പേരെയും കൊണ്ടുവന്നത് നേവിയും കോസ്റ്റ് ഗാര്‍ഡും േവ്യാമസേനയുമെല്ലാം ചേര്‍ന്ന് തന്നെയാണ്. നിങ്ങളുെട കൂടെയുള്ള 11 പേര്‍ ഇന്ന് രാവിലെയും തെരയാന്‍ പോയിട്ടുണ്ട്. ഇനിയും ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ തിരുവനന്തപുരത്തെ നാവിക -വ്യോമസേനാ ആസ്ഥാനങ്ങളുമായി ബന്ധപ്പെടാമെന്നും മന്ത്രി അറിയച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചു. അതിനും അവര്‍ മറുപടി നല്‍കി.
സുനാമി സമയത്തു പോലും ഇത്രയും കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും എന്തുസഹായം നല്‍കാനും കേന്ദ്രം തയാറാണെന്നും മന്ത്രി വിഴിഞ്ഞത്ത് അറിയിച്ചു. “നഷ്ടപരിഹാരത്തെ സംബന്ധിച്ചുള്ള റിപ്പോർട്ട് നിങ്ങൾ കലക്റ്റർ മുഖാന്തിരം, ചീഫ് സെക്രട്ടറി വഴി കേന്ദ്രത്തിലേക്ക് അയയ്ക്കൂ. മറ്റൊരു മന്ത്രാലയം ആണെങ്കിൽ കൂടി ഞാൻ നേരിട്ട് അവിടെ പോയി സംസാരിക്കാം. നിങ്ങൾക്ക് വേണ്ടിയുള്ള നഷ്ടപരിഹാരം നൽകുക എന്നത് എന്റെ ഉത്തരവാദിത്വം ആണെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.” മന്ത്രി ജനങ്ങൾക്ക് ഉറപ്പു നൽകി.
Post Your Comments