KeralaLatest NewsNews

കൂട്ടിക്കെട്ടിയ നിലയില്‍ അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹം കുളത്തില്‍

പാലക്കാട് : കൂട്ടിക്കെട്ടിയ നിലയില്‍ അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹം കണ്ടെത്തി. അമ്മയേയും രണ്ട് പെണ്‍മക്കളേയും കൊടുവായൂര്‍ വെമ്പല്ലൂരില്‍ കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂശാരിമേട് തേക്കിന്‍കാട് രതീഷിന്റെ ഭാര്യ പദ്മാവതി (33), മക്കളായ ശ്രീലക്ഷ്മി (ഏഴ്),ശ്രീലേഖ (അഞ്ച്) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് കൂട്ടിക്കെട്ടിയ നിലയിലുള്ള മൃതദേഹങ്ങള്‍ സമീപവാസികള്‍ കുളത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പുതുനഗരം പോലീസില്‍ വിവരം അറിയിക്കുകയും അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.

ഞായറാഴ്ച മുതല്‍ പദ്മാവതിയെയും മക്കളെയും കാണാനില്ലായിരുന്നു. ഭര്‍ത്താവ് രതീഷ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button