മുംബൈ: മഹാരാഷ്ട്രയില്‍ 19 ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ 30 ശതമാനത്തോളം പേരെ കുറയ്ക്കണമെന്ന് എല്ലാ വകുപ്പുകള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ നിർദ്ദേശം നൽകി. എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടുമോ എന്നതില്‍ വ്യക്തതയില്ല. ഏഴാം ശമ്പളകമ്മിഷന്‍ നടപ്പാക്കുന്നതിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യത നികത്താനാണ് ഈ നടപടിയെന്നാണ് ധനവകുപ്പ് പറയുന്നത്. ഘട്ടം ഘട്ടമായി ജീവനക്കാരുടെ എണ്ണം ആറു ലക്ഷമാക്കി ചുരുക്കാനാണ് പദ്ധതി.
എല്ലാ വകുപ്പുകള്‍ക്കും ഇതുസംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും ജലവിഭവ വകുപ്പ്, ഗ്രാമീണ വികസനം,ന്യൂനപക്ഷകാര്യം എന്നിവര്‍ മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്താതെ, ജോലിയുടെ രീതിയില്‍ മാറ്റം വരുത്തി നിലവിലുള്ളവരെ കൊണ്ടുതന്നെ കാര്യക്ഷമമായി ജോലി ചെയ്യിക്കാനാണ് ഉദ്ദേശിക്കുന്നത്.സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ ജീവനക്കാര്‍ക്ക് കടുത്ത ആശങ്കയുണ്ട്.
ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ഇതിനെതിരെ രംഗത്തെത്തി. രണ്ട് ലക്ഷത്തോളം തസ്തികകള്‍ വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. ഇതില്‍ നിയമനം നടത്തുന്ന കാര്യത്തില്‍ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന് ഇവർ ആരോപിച്ചു.
Post Your Comments