Latest NewsNewsGulf

ദേശീയദിനത്തോടനുബന്ധിച്ച് മറ്റൊരു ലോകറെക്കോർഡ് കൂടി സ്വന്തമാക്കി ദുബായ്

ദുബായ്: മറ്റൊരു ലോകറെക്കോർഡ് കൂടി സ്വന്തമാക്കി ദുബായ്. 46-ാം ദേശീയദിനത്തോടനുബന്ധിച്ചു കുതിരകളുടെ ഏറ്റവും വലിയ നിരയൊരുക്കി ദുബായ് പൊലീസും മെയ്ദാൻ സിറ്റി കോർപറേഷനും ചേർന്നാണു ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്.ഇതോടനുബന്ധിച്ചു വർണാഭമായ ഒട്ടേറെ പരിപാടികൾ ഉണ്ടായിരുന്നു.

പൊലീസിനെ സംബന്ധിച്ചിടത്തോളം ആവേശം പകരുന്ന അപൂർവ നേട്ടമാണിതെന്ന് ദുബായ് പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ വ്യക്തമാക്കി. കുതിരകളുടെ പരിചരണത്തിലും പരിശീലനത്തിലും രാജ്യാന്തര മികവ് ഉറപ്പാക്കുകയും ചെയ്യുന്നു. രാജ്യത്തിനാകെ അഭിമാനകരമായ ഈ നേട്ടം ദേശീയദിനാഘോഷത്തിനു കൂടുതൽ മികവേകുന്നതായി മെയ്ദാൻ ചെയർമാൻ സഈദ് ഹുമൈദ് അൽ തായർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button