ന്യൂഡല്‍ഹി: നവജാത ശിശുക്കള്‍ മരിച്ചെന്ന് തെറ്റായ വിവരം നല്‍കിയ ഡോക്ടര്‍മാരെ പുറത്താക്കി.ഡല്‍ഹി ഡൽഹിയിലെ മാക്‌സ് ആശുപത്രി അധികൃതരാണ് വിവരം അറിയിച്ചത്.ഡോക്ടര്‍മാരായ എ.പി മേത്ത, വിശാല്‍ ഗുപ്ത എന്നിവരെയാണ് പുറത്താക്കുന്നതെന്ന് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഡല്‍ഹി ഷാലിമാര്‍ ബാഗിലുള്ള മാക്‌സ് ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരേ പ്രസവത്തില്‍ ജനിച്ച ആണ്‍കുട്ടിയും പെണ്‍കുട്ടിയും മരിച്ചുപോയെന്ന് മാതാപിതാക്കളെ അറിയിച്ച ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി അവര്‍ക്ക് കൈമാറുകയും ചെയ്തു. പെണ്‍കുഞ്ഞ് ജനിക്കും മുമ്പേ മരിച്ചിരുന്നെന്നും ആണ്‍കുഞ്ഞ് ജനിച്ച് നിമിഷങ്ങള്‍ക്കം ബേബി നഴ്‌സറിയില്‍ വച്ച് മരിച്ചെന്നുമാണ് മാതാപിതാക്കളെ അറിയിച്ചത്.
എന്നാല്‍, സംസ്‌കാരച്ചടങ്ങിന് തയ്യാറെടുക്കവെ പെട്ടിയ്ക്കുള്ളില്‍ കുഞ്ഞുങ്ങളിലൊരാള്‍ക്ക് അനക്കം കാണുകയായിരുന്നു. ഉടന്‍ തന്നെ കശ്മീരി ഗേറ്റ് പ്രദേശത്തുള്ള ആശുപത്രിയിലേക്കെത്തിച്ചതിനാല്‍ കുഞ്ഞിനെ രക്ഷിക്കാനായി. ഡോക്ടറുടെ അശ്രദ്ധയാണ് സംഭവത്തിനിടയാക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അന്വേഷണം നടത്തുന്നുണ്ട്. ഡല്‍ഹി പോലീസും സ്വമേധയാ കേസെടുത്ത് ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments