![](/wp-content/uploads/2017/12/dc-Cover-6d7s9rs1cqhnbn7i91.jpg)
തിരുവനന്തപുരം : സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റില്‍ കേരളത്തിലെ സ്ഥിതിഗതികളെ കുറിച്ച് ബി.ജെ.പി നേതാവ് വി.മുരളീധരന്‍ കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെ ട്വിറ്ററിലൂടെ അറിയിച്ചു.
ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങളെ കുറിച്ചും വി.മുരളീധരന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്‌നാവിസുമായി ബന്ധപ്പെട്ട് സിന്ധുദുര്‍ഗില്‍ കുടുങ്ങിയിട്ടുള്ള കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികളുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാറിന് കൈമാറുകയായിരുന്നു. ഇത്തരത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ കണ്ടറിഞ്ഞ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് നന്ദി അറിയിച്ചാണ് വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Post Your Comments