Latest NewsKerala

കേരളത്തിലെ വിവിധ സ്കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം ; കേരളത്തിലെ വിവിധ സ്കൂളുകൾക്ക് നാളെ അവധി. തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സകൂളുകള്‍ക്ക് മാത്രം നാളെ (ഡിസംബര്‍ 4)ന് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. അതേസമയം എറണാകുളം ജില്ലയില്‍ ദുരിതാശ്വാസക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും നാളെ (ഡിസംബര്‍ 4 തിങ്കളാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഗവ യു പി സ്‌കൂള്‍ എടവനക്കാട്, സെന്റ് മേരീസ് എച്ച് എസ് എസ് ചെല്ലാനം, പുത്തന്‍തോട് ജിഎച്ച് എസ് എസ്, വെള്ളിയത്തംപറമ്പ് ദേവിവിലാസം എല്‍പിഎസ്, ഞാറയ്ക്കല്‍ ഗവ ഫീഷറീസ് സ്‌കൂള്‍, ചെറായി രാമവര്‍മ എല്‍പി സ്‌കുള്‍, പാലത്തംകുളങ്ങര ഭഗവതി വിലാസം എച്ച് എസ്, കണമാലി സെന്റ് ജോസഫ് കോണ്‍വെന്റ്, എടവനക്കാട് അല്‍ ഫലഹിയ മദ്രസ, കണ്ടക്കടവ് സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് പാരിഷ് ഹാള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button