തൃശ്ശൂര്‍: ഓഖി ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുക്കളെ തിരയാന്‍ മത്സ്യത്തൊഴിലാളികള്‍ സ്വയം ഇറങ്ങേണ്ട അവസ്ഥ വന്നത് വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു.
കോസ്റ്റല്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ടുള്ള ആശങ്ക മൂലമാണ് അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്. തിരുവനന്തപുരത്തുണ്ടായിട്ടും മുഖ്യമന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ചില്ലെന്നും റവന്യൂ വകുപ്പും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതസമരം രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും ഉടന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments