ഓഖി ചുഴലിക്കാറ്റില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ തീരപ്രദേശങ്ങളില്‍ കനത്ത പ്രതിഷേധം .കാലാവസ്ഥ അനുകൂലമായിട്ടും നൂറിലേറെ പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല . സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിഴിഞ്ഞത്തെത്തിയ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെയും, കടകംപിളളി സുരേന്ദ്രനെയും ജനങ്ങള്‍ കൂക്കിയോടിച്ചാണ് തീരദേശവാസികൾ പ്രതിഷേധിച്ചത് .ദുരന്തം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്നും അനുകൂലമായ നടപടി കൈകൊണ്ടിട്ടില്ലെന്നുമാണ് പ്രതിഷേധത്തിനുളള പ്രധാന കാരണം.ഓഖി ദുരന്തം നാലാം ദിവസത്തേക്ക് കടക്കുമ്ബോഴും കാണാതായവരെ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കല്‍ ഇല്ലാത്തതും പ്രതിഷേധത്തിന് കാരണമായി നാട്ടുകാര്‍ ചൂണ്ടികാണിക്കുന്നു. സര്‍ക്കാര്‍ കണക്കിനേക്കാള്‍ കൂടുതല്‍ പേര്‍ ഇനിയും തിരികെയെത്താനുണ്ടെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്.
Post Your Comments