തിരുവനന്തപുരം : ഓഗി ചുഴലികാറ്റിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ തീരമേഖലയില്‍ വ്യാപക പ്രതിഷേധം. ശനിയാഴ്ച കഴക്കൂട്ടം, വേളി പ്രദേശങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ പ്രതി,ധേവുമായി രംഗത്തിറങ്ങി. പലയിടത്തും റോഡ് ഉപരോധിച്ചു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ശനിയാഴ്ച ജില്ലയില്‍ മഴയ്ക്ക് ശമനം ഉണ്ടായി. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വൈദ്യസഹായത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സാ സൗകര്യം ഒരുക്കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ 72 മണിക്കൂറുകള്‍ നിരീക്ഷിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
തിരുവനന്തപുരം താലൂക്കില്‍ നിന്ന് 75 പേരെയും നെയ്യാറ്റിന്‍കരയില്‍ നിന്ന് 63 പേരെയും കാണാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
Post Your Comments