KeralaLatest NewsNews

ഓഖിക്കുശേഷം തീരത്തെ അവസ്ഥ ഇങ്ങനെ

തിരുവനന്തപുരം: ഓഖി ദുരന്തത്തി ശേഷം തീരദേശം കടുത്ത പട്ടിണിയിൽ . മത്സ്യബന്ധനത്തിന് ഉപകരണങ്ങളില്ല, തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍മൂലം കടലില്‍ പോകാന്‍ ഉറ്റവര്‍ സമ്മതിക്കുന്നില്ല, എങ്ങനെയും പോയാലോ കടലില്‍ മീനുമില്ല! ദുരിതാശ്വാസ ധനസഹായം മണത്ത് പലിശക്കാരും എത്തിയതോടെ തീരവാസികള്‍ ദുരിതത്തിലായി.

ദുരന്തവേളയില്‍ സര്‍ക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ തീരപ്രദേശത്തു ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ വിതരണം ചെയ്തിരുന്നു. എന്നാല്‍, തീരം സാധാരണ നിലയിലായെന്നു കരുതി ഇവര്‍ മടങ്ങിയതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കൂടുതൽ പ്രശ്‌നങ്ങളിലായി.
ഓഖിയുടെ ഫലമായി കടലില്‍ മത്സ്യം കുറഞ്ഞതാണ് ഇപ്പോള്‍ തീരദേശത്തെ ഏറ്റവും വലിയ പ്രതിസന്ധി. ചുഴലിക്കാറ്റ് തീരത്തോടു ചേര്‍ന്ന് കടലിന്റെ അടിത്തട്ടുവരെ ഉഴുതുമറിച്ചു. മത്സ്യങ്ങള്‍ ഉള്‍ക്കടലിലേക്കു പോയത് മറ്റൊരു പ്രശ്‌നമാണ്.

ഓഖിയില്‍ തകര്‍ന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നല്‍കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അത് എന്നു ലഭിക്കുമെന്നു മത്സ്യത്തൊഴിലാളികള്‍ക്ക് അറിയില്ല.
ഓഖിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 22 ലക്ഷം രൂപയാണു സര്‍ക്കാര്‍ ധനസഹായം. ഇതില്‍ 20 ലക്ഷം രൂപ ട്രഷറിയില്‍ അഞ്ചുവര്‍ഷത്തേക്കു സ്ഥിരനിക്ഷേപമാണ്. മുമ്ബെടുത്ത വായ്പകള്‍ക്കു പലിശ നല്‍കാന്‍ വീണ്ടും കടം വാങ്ങേണ്ട അവസ്ഥയിലാണിവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button