തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. ഭാര്യ കമലവിജയനോടൊപ്പമാണ് അമേരിക്കയിലെ മിനസോട്ടയിലുള്ള മയോക്ളിനിക്കില്‍ അദ്ദേഹം പരിശോധനകള്‍ക്ക് വിധേയനാവുന്നത്. വിവിധ അസുഖങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന ചികിത്സാ ഗവേഷണ സ്ഥാപനമാണ് മയോക്ളിനിക്. മുഖ്യമന്ത്രിയുടെ ചികിത്സാ ചിലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ അറിയിച്ചു.
കഴിഞ്ഞ ജൂലായ് അഞ്ചുമുതല്‍ 18 വരെ മുഖ്യമന്ത്രി അമേരിക്കയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. മാര്‍ച്ച് മാസത്തില്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അദ്ദേഹം പതിവ് മെഡിക്കല്‍ പരിശോധനകള്‍ നടത്തിയിരുന്നു.എന്നാല്‍ അടുത്തയാഴ്ച മന്ത്രിസഭായോഗം ചേരുമ്പോള്‍ അധ്യക്ഷത വഹിക്കാന്‍ മന്ത്രി ഇ.പി.ജയരാജനെ ചുമതലപ്പെടുത്താന്‍ സാധ്യതയുണ്ട്. അമേരിക്കയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയും ഭരണകാര്യങ്ങള്‍ ഇടപെടാന്‍ സാധിക്കു. ചികിത്സയിലായിരിക്കുമെങ്കിലും ഇ-ഫയല്‍ സംവിധാനം ഉപയോഗപ്പെടുത്തി ഫയലുകള്‍ മുഖ്യമന്ത്രിതന്നെ തീര്‍പ്പാക്കാനാണ് ആലോചിക്കുന്നത്.
Also Read : കേരളത്തിന് യു.എ.ഇയുടെ സാമ്പത്തിക സഹായം : ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ആഗസ്റ്റ് 19ന് അമേരിക്കയില്‍ പോകാനായിരുന്നു നേരത്തെ മുഖ്യമന്ത്രി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, പിന്നീട് അദ്ദേഹം പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര മാറ്റിവെക്കുകയായിരുന്നു. സെപ്റ്റംബര്‍ 17-ന് മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞു മടങ്ങിയെത്തും. നേരത്തെ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കു നല്‍കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറിയിരുന്നു. ‘അതൊക്കെ ഭരണപരമായ കാര്യമല്ലേ…നിങ്ങളോട് ഇപ്പോള്‍ പറയേണ്ട കാര്യമുണ്ടോ…’ എന്നായിരുന്നു മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments