KeralaLatest NewsNews

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകള്‍ ജീവനൊടുക്കി

ചെങ്ങന്നൂര്‍•വൈദ്യുതി മന്ത്രി എം.എം മണിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകള്‍ ജീവനൊടുക്കി. കോടുകുളഞ്ഞി കരോട് മുകളേത്ത് വടക്കേതില്‍ എസ്. പ്രദീപ് കുമാറിന്റെ മകള്‍ അഞ്ജന (പൊന്നി 17) ആണ് മരിച്ചത്.

മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ പേരിലായിരുന്നു പെണ്‍കുട്ടിയുടെ കടുംകൈയെന്ന് ബന്ധുക്കള്‍ പറയുന്നു. സഹോദരനുമായി മെബൈല്‍ ഫോണിന് വേണ്ടി വഴക്കുണ്ടാക്കിയ ശേഷം അഞ്ജന തൂങ്ങിമരിക്കുകയായിരുന്നു. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വന്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. അമ്മ-അജി, സഹോദരന്‍-അഭിജിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button