Latest NewsCricketNewsIndiaSports

ലങ്കയ്‌ക്കെതിരെ ഇരട്ട സെഞ്ചുറിയുമായി കോഹ്‌ലി; നാനൂറ് കടന്ന് ഇന്ത്യയുടെ മുന്നേറ്റം

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ചുറി. ഇന്ത്യന്‍ സ്‌കോര്‍ 450 കടന്നുമുന്നേറുകയാണ്. രണ്ടാം ദിനം നാലുവിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ, കോഹ്‌ലിയുടെ മുന്നേറ്റത്തില്‍ ശ്രീലങ്കയെ തളയ്ക്കാനുള്ള കരുക്കള്‍ നീക്കിതുടങ്ങുന്നു. 238 പന്തിലാണ് കോഹ്‌ലി ടെസ്റ്റ് കരിയറിലെ ആറാം ഇരട്ട സെഞ്ചുറി പിന്നിട്ടത്.

തകര്‍പ്പന്‍ ഫോമില്‍ തിളങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഇരട്ട സെഞ്ചുറിയാണ് ഞായറാഴ്ചത്തേത്. നാഗ്പുരില്‍ നടന്ന രണ്ടാം ടെസ്റ്റിലും കോഹ്‌ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഈ വര്‍ഷം ബംഗ്ലദേശിനെതിരെ 204, 2016ല്‍ ഇംഗ്ലണ്ടിനെതിരെ 235, ന്യൂസീലന്‍ഡിനെതിരെ 211, വെസ്റ്റിന്‍ഡീസിനെതിരെ 200 എന്നിവയാണ് ഇന്ത്യന്‍ നായകന്റെ മറ്റ് ഇരട്ട സെഞ്ചുറി പ്രകടനങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button