Latest NewsIndiaNews

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിവെയ്പ്

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിവെയ്പ്. അതിര്‍ത്തി ലംഘിച്ചാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെ 10.55നായിരുന്നു പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ പോസ്റ്റുകളെ ലക്ഷ്യമിട്ടായിരുന്നു പാക്ക് ആക്രമണം. ഇതേതുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചതായും ഏറ്റുമുട്ടല്‍ ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്നതായും അധികൃതര്‍ അറിയിച്ചു.

ഏറ്റുമുട്ടലില്‍ ആളാപയമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് പാക്കിസ്ഥാന്‍ വീണ്ടും അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയത്.യാതൊരു പ്രകോപനവും കൂടാതെയാണ് പൂഞ്ചില്‍ പാക്കിസ്ഥാന്‍ ശക്തമായ വെടിവയ്പും ഷെല്ലാക്രമണവും നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button