വിജയ് മല്യയെ കൈമാറാനായി ആവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ അപേക്ഷയില്‍ വാദം നാളെ തുടങ്ങും. കുറ്റവാളി കൈമാറ്റ കരാര്‍ വഴി മല്യയെ വിട്ടുതരാനാണ് ഇന്ത്യ അപേക്ഷ നല്‍കിയിരിക്കുന്നത്. മല്യ 9000 കോടി രൂപയുടെ ബാങ്ക് വായ്പയാണ് ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ തിരിച്ചടയ്ക്കാനുള്ളത്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയിലാണു വാദം നടക്കുക. വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുകിട്ടിയാല്‍ പാര്‍പ്പിക്കാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയില്‍ തയാറാണെന്നു ഇന്ത്യ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയെ അറിയിക്കും.
ലണ്ടനിലെ കോടതിയില്‍ മല്യ ഉയര്‍ത്തിയ പ്രധാന വാദം ഇന്ത്യയിലെ ജയിലുകള്‍ സുരക്ഷിതമല്ലെന്നാണ്. ഇതു വാദത്തെ എതിര്‍ത്ത് തോല്‍പ്പിക്കുന്നതിനായി ആര്‍തര്‍ റോഡ് ജയിലിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് കോടതിയെ അറിയിക്കും. ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസാണ് (സിപിഎസ്) ഇന്ത്യക്കു വേണ്ടി വാദിക്കുന്നത്.
Post Your Comments