ലണ്ടന്‍: ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി തീരുമാനത്തിനെതിരെ അപ്പീലിനു പോകുമെന്ന് വ്യവസായി വിജയ മല്യ. സാമ്പത്തിക തട്ടിപ്പു കേസില്‍ നടപടികള്‍ നടന്നു കൊണ്ടിരിക്കെ മല്യയെ വിട്ടു കിട്ടാന്‍ ഇന്ത്യ ലണ്ടന്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഡിസംബര്‍ പത്തിന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ ഉന്നത കോടതിയെ സമീപിക്കുമെന്നാണ ് മല്യ അറിയിച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു മല്യ ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനത്തിന് മുമ്പ് തന്നെ അപ്പീലിനു പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും അത് നടന്നില്ലെന്നും. എന്നാല്‍ ഇപ്പോള്‍ അപ്പീലിനു പോകുമെന്നും അദ്ദേഹം പറഞ്ഞു.
After the decision was handed down on December 10,2018 by the Westminster Magistrates Court, I stated my intention to appeal. I could not initiate the appeal process before a decision by the Home Secretary. Now I will initiate the appeal process.
— Vijay Mallya (@TheVijayMallya) February 4, 2019
ഇന്നലെയാണ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ലണ്ടന്‍ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയുടെ തീരുമാനം ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചത്. അതേസമയം ഉത്തരവിനെതിരെ മല്യയ്ക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ നിയമ വ്യവസ്ഥയുണ്ട്. മല്യയെ കൈമാറാനുള്ള കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ആദ്യം മല്യയെ പിടികിട്ടാപ്പുള്ളിയായി മുംബൈ അഴിമതി വിരുദ്ധ കോടതി പ്രഖ്യാപിച്ചിരുന്നു.
Post Your Comments