തിരുവനന്തപുരം: കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തിരുവനന്തപുരം തീരദേശ മേഖല സന്ദര്‍ശിക്കാനായി ഇന്ന് തലസ്ഥാനത്തെത്തും. രാവിലെ 9.30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം തീരദേശ മേഖല സന്ദര്‍ശിച്ചതിന് ശേഷം രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.
ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 15 ആയി. അഞ്ച് മത്സ്യത്തൊഴിലാളികളുടെ മൃതദേഹമാണ് ശനിയാഴ്ച കണ്ടെത്തിയത്. ഇന്ന് പൂന്തുറയില്‍നിന്നും ഒരു മൃതദേഹം മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തി. അതേസമയം കേരളത്തില്‍ നിന്നുളള 66 ബോട്ടുകളും തമിഴ്നാട്ടിലെ രണ്ട് ബോട്ടുകളും ഉള്‍പ്പടെ 68 ബോട്ടുകള്‍ മുംബൈ തീരത്തെത്തിയതായി വിവരം ലഭിച്ചു.
ബോട്ടുകളിലുളള 952 മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണെന്നും ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
Post Your Comments