Latest NewsKeralaNews

മനുഷ്യത്വം രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് സി.പി.എം തിരിച്ചറിയണം: സുരേഷ്‌ഗോപി എം.പി

കണ്ണൂര്‍: മനുഷ്യത്വം രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും കേരളത്തിലെ സി.പി.എം അത് തിരിച്ചറിയണമെന്നും സുരേഷ് ഗോപി എം.പി. സി.പി.എം സംസ്ഥാനത്ത് നടത്തുന്ന രാഷ്ട്രീയ കൊലപാതകത്തിനെതിരെ ജനം ഒരുമിച്ച് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കമ്മ്യൂണിസ്റ്റിതര പ്രത്യയശാസ്ത്രത്തെ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന നടപടിയില്‍നിന്ന് ഇനിയെങ്കിലും സി.പി.എം. മാറണമെന്നും ആക്രമണങ്ങളുണ്ടായിക്കൊണ്ടിരിക്കുമ്പോഴും സംഘപ്രസ്ഥാനങ്ങള്‍ ആത്മസംയമനം പാലിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.ടി. ജയകൃഷ്ണന്‍ ബലിദാനദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ യുവമോര്‍ച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിരോധസംഗമം ഉദ്ഘാടനം ചെയ്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button