
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ആവശ്യമുന്നയിച്ച് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
കേരളത്തിലും തമിഴ്‌നാട്ടിലുമായി ഓഖി വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി 14 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ മാത്രം മരിച്ചവരുടെ എണ്ണം ഒന്‍പതായി. ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കൂടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേതുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ ആണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്. മഴ തുടരുമെന്നും മുന്നറിയിപ്പ് നല്‍കി.
കടലില്‍ അകപ്പെട്ട അനേകം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി കോസ്റ്റുഗാര്‍ഡും നാവികസേനയും തെരച്ചില്‍ നടത്തിവരികയാണ്. ലക്ഷകണക്കിനു രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
Post Your Comments