Latest NewsKeralaNews

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേടെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേട് നടന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഗുരുതരമായ അഴിമതിയും ക്രമക്കേടുകളും നടന്നുവെന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് കൈമാറി. അഞ്ചിനു ചേരുന്ന ബോര്‍ഡ് യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും പത്മകുമാര്‍ അറിയിച്ചു.

യാത്രാപ്പടിയായി ലക്ഷങ്ങള്‍ കൈപ്പറ്റിയത് വ്യാജരേഖകള്‍ ഉപയോഗിച്ചാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രയാര്‍ ഗോപാലകൃഷ്ണനും ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലും വ്യാജ രേഖകളുപയോഗിച്ച് ലക്ഷങ്ങള്‍ യാത്രാപ്പടിയായി കൈപ്പറിയ സംഭവത്തെ കുറിച്ചാണ് വിജിലന്‍സ് ആദ്യം അന്വേഷിച്ചത്. അന്വേഷണത്തിലൂടെ ഗുരുതര ക്രമക്കേടുകളാണ് നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക വാഹനം ഉപയോഗിക്കുമ്പോള്‍ യാത്രാപ്പടി കൈപ്പറ്റുന്നത് നിയമവിരുദ്ധമാണെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി.

പ്രയാര്‍ അധ്യക്ഷനായ ബോര്‍ഡ് നടത്തിയ താല്‍ക്കാലിക നിയമനങ്ങളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയതായി സൂചനയുണ്ട്. രണ്ടു വര്‍ഷത്തെ ഭരണകാലയളവിനുള്ളില്‍ വിവിധ വിഭാഗങ്ങളിലായി 150 കോടി രൂപയുടെ ക്രമക്കേടും അഴിമതിയുമാണ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button