Latest NewsCricketNewsSports

കൊഹ്ലിയുടെയും, മുരളിയുടെയും സെഞ്ചുറി മികവിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്

ന്യൂഡൽഹി: മുരളി വിജയിയുടെയും വിരാട് കോലിയുടെയും സെഞ്ചുറി മികവില്‍ ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 61 ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണർ ശിഖർ ധവാൻ, ചേതേശ്വർ പൂജാര എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ടെസ്റ്റിലെ 11–ാം സെഞ്ചുറി പൂർത്തിയാക്കിയ മുരളി വിജയ് 114 റൺസോടെയും അതിവേഗം റൺസ് സ്കോർ ചെയ്ത് 20–ാം ടെസ്റ്റ് സെ‍ഞ്ചുറി കുറിച്ച കോഹ്‍ലി 100 റൺസോടെയും ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു.

ആദ്യ ടെസ്റ്റ് സമനിലയിലായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യക്ക് പരമ്പര വിട്ടുനല്‍കാതിരിക്കാന്‍ ലങ്കക്ക് ഈ ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. അതേസമയം തുടർച്ചയായി ഒൻപതു ടെസ്റ്റ് പരമ്പര വിജയങ്ങളെന്ന ഓസ്ട്രേലിയയുടെ റെക്കോർഡിൽ കണ്ണുനട്ടാണ് ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നിര ഇറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button